കൊച്ചിയിൽ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവർ അറസ്‌റ്റിൽ. 2 സ്‌ത്രീകൾ ഉൾപ്പെടെ 41 പ്പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിൽ പനമ്പിള്ളി നഗറില്‍ പ്രഭാതസവാരിക്കാര്‍ സജീവമാണെന്ന് മനസ്സിലായ പോലീസ് ഇവരെ പലതവണ വിലക്കിയിരുന്നു. എന്നാൽ വീണ്ടും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇവര്‍ പ്രഭാതസവാരിക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രമാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച്‌ പ​തി​നാ​യി​രം രൂ​പ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കാം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.