നവാഗതനായ വിവേക് സംവിധാനം ചെയുന്ന ഫഹദ് ഫാസില്‍ – സായി പല്ലവി കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രം അതിരൻ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. ഏപ്രിലിലാണ് റിലീസിങ്.

ചിത്രം തമിഴിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ്‌ രാജ്‌, രണ്‍ജീ പണിക്കര്‍,സുദേവ് നായര്‍,സുരഭി ലക്ഷ്മി, ലെന തുടങ്ങിയ വൻ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. പ്രേമം,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയെന്ന പ്രത്യേകതക്കൂടിയുണ്ട് ഈ ചിത്രത്തിന്.

ചിത്രം ഒരു റൊമാന്റിക്ക് ത്രില്ലറാണ്. ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ ഫഹദിനൊപ്പം തുല്യ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സായി പല്ലവി എത്തുന്നത്. ആദ്യമായാണ് ഫഹദ് ചിത്രം അന്യ ഭാഷകളില്‍ റിലീസിനായി ഒരുങ്ങുന്നത്.

പി എഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.