അയോധ്യക്കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നൽകി. ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ്‌ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ അയോധ്യകേസിലെ അന്തിമവിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.

അയോധ്യവിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പള്ളി തകര്‍ത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിധിയിൽ പരിഗണിച്ചില്ല. അയോധ്യയില്‍ ക്ഷേത്രത്തിനു പകരം ഭൂമി വേണമെന്നും ആരും ആവശ്യപ്പെട്ടിരുന്നില്ല. മുസ്ലീം പള്ളി നിര്‍മ്മാണത്തിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത് ആവശ്യപ്പെടാതെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

രേഖാപരമായ തെളിവുകളെക്കാൾ കൂടുതൽ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. ഈ സംഘടന കൂടാതെ മറ്റു ചില സംഘടനകളും അടുത്ത ദിവസങ്ങളില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.