പുരസ്‌കാര നിറവിൽ തിളങ്ങിനിൽക്കുന്ന സൗബിൻ ഷഹീർ പ്രേക്ഷക മനസ്സുകളെ കീഴ്‌പ്പെടുത്തുന്നതിനായി പുതിയ വേഷപകർപ്പിൽ എത്തുന്നു. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന അമ്പിളിയിലാണ് സൗബിൻ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഗപ്പി’ക്കു ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പ്രേക്ഷകർക്ക് ഞെട്ടൽ നൽകിയിരിക്കുകയാണ്.

നിറഞ്ഞ പുഞ്ചിരിയുമായി പൂക്കള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സൗബിൻറെ ‘അമ്പിളി’യുടെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ ഇപ്പോൾ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. നടൻ ഫഹദ് ഫാസിലിൻറെ ഫേയ്സ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട് നടി നസ്രിയ നസീമിൻറെ സഹോദരൻ നവീൻ നസീം സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ്.

നവിന്‍ നസീം, തന്‍വി റാം എന്നീ രണ്ട് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ സൗബിൻറെ കഥാപാത്രത്തിൻറെ പേരും അമ്പിളിയെന്നാണ്. പുതുമുഖതാരമായ തൻവി റാമാണ് നായികാവേഷത്തിലെത്തുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനം ഈ ജൂലൈയിൽ തീയേറ്ററിലെത്തും.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.