ആവശ്യമുള്ള സാധനങ്ങൾ: 

 

മീൻ                               – 1 കപ്പ്  ( മീൻ കുറച്ച് സവാള, വിനെഗർ , ഉപ്പ് എന്നിവ ചേർത്ത്
വേവിച്ച് തൊലിയും മുള്ളും മാറ്റി പൊടിച്ചത്)

ഉരുളകകിഴങ്ങ്       – 1/2 കപ്പ് (പുഴുങ്ങി പൊടിച്ചത്)
പച്ചമുളക്                   – 2
ഇഞ്ചി                           -1 കഷണം (ചെറുതായി അരിഞ്ഞത് )

സവാള                         – പകുതി (ചെറുതായി അരിഞ്ഞത്)

മുളകുപൊടി            – 1/2 ടീസ്പൂൺ

മുട്ട                                   – 1

ബ്രഡ് പൊടിച്ചത്     -1/2 കപ്പ്

എണ്ണ, ഉപ്പ്                      – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ചു ചൂടായതിനു ശേഷം സവാള, പച്ചമുളക്, ഇഞ്ചി എന്നിവ യഥാക്രമം ചേർത്ത് വഴറ്റുക. അതിനുശേഷം മുളകുപൊടി ചേർത്തിളക്കി മീൻ വേവിച്ചതും ഉരുളക്കിഴങ്ങും ഉപ്പും ചേർത്ത് വഴറ്റി എടുക്കുക. ഈ മിശ്രിതം  വലിയ നെല്ലിക്കയുടെ വലിപ്പത്തിൽ ഉരുളകളാക്കുക . . ഇത് മുട്ട അടിച്ചതിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടി എടുത്ത് ചൂടായ എണ്ണയിലിട്ട് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

 

 

 

ഗ്രേവി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ :

 

ഫിഷ് സ്റ്റോക്ക്                – ഒരു കപ്പ് ( മീൻ  വേവിച്ച വെള്ളം)

സവാള                               –  ഒരെണ്ണം

തക്കാളി                            – രണ്ട്

മല്ലിയില                           – കാൽകപ്പ്

വെളുത്തുള്ളി                – 6 അല്ലി

ഇഞ്ചി                                  -1″കഷണം

മുളക് പൊടി                  -2 ടീസ്പൂൺ

മല്ലിപ്പൊടി                        – ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി               -1/4 ടീസ്പൂൺ

ഉലുവ, കടുക്                  – 1/4 ടീസ്പൂൺ

കറിവേപ്പില                    -ഒരു തണ്ട്

പുളി                                     – ഒരു നെല്ലിക്കവലിപ്പം

പച്ചുളക്                              – ഒരെണ്ണം

എണ്ണ, ഉപ്പ്.                          – ആവശ്യത്തിന്

 

 

തയ്യാറാക്കുന്ന വിധം: 

സവാള, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി ഇവയെല്ലാം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു  പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക. അതിലേക്കു കറിവേപ്പിലയും അരച്ച കൂട്ടും ചേർത്ത് വഴറ്റിയ ശേഷം പുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞതും, പച്ചമുളക്, ഫിഷ് സ്റ്റോക്ക്, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പക്കുക. ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന ഫിഷ് കോഫ്ത ചേർത്ത് ചാറുകുറുകുന്നതുവരെ ചെറുതീയിൽ തിളപ്പിക്കുക. അരിഞ്ഞുവച്ചിരിക്കുന്ന മല്ലിയില മുകളിൽ വിതറിയശേഷം വാങ്ങി വയ്ക്കുക. തേങ്ങാപ്പാൽ ചേർത്തും ഈ കറിയുണ്ടാക്കാം.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.