ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള ഉത്തമപ്രതിവിധിയുമാണ്. പാലില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാൽ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കുടിക്കാവുന്ന ഒന്നാണ് ​വെളുത്തുള്ളിയിട്ട പാൽ. വെളുത്തുള്ളി ചേർത്ത പാൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം….

ആവശ്യമുള്ള സാധനങ്ങൾ :

പാല്‍ – അര ലിറ്റര്‍
വെളുത്തുള്ളിയല്ലി- 10
പഞ്ചസാര – ആവശ്യത്തിന്
വെള്ളം – 250 മില്ലി

ഉണ്ടാക്കുന്ന വിധം :

പാൽ വെള്ളം ചേർത്ത് തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ വെളുത്തുളളി ചതച്ച് ചേർക്കുക. വെളുത്തുള്ളി ചേർത്തതിന് ശേഷം പാൽ കുറച്ചു നേരം തിളപ്പിക്കുക. പാൽ അരിച്ചെടുത്ത അതിൽ ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ കുടിക്കുക. രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

ഗുണങ്ങൾ :

രാത്രിയിൽ ഉറക്കം നല്ലവണ്ണം കിട്ടാൻ സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
വെളുത്തുള്ളിയിട്ട പാലിൽ അല്പം മഞ്ഞൾ പൊടിയും ചേർത്തു കഴിച്ചാൽ ചുമയ്‌ക്കും, കഫക്കെട്ടും മാറാൻ നല്ലൊരു പ്രതിവിധിയാണ്.
രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. പുരുഷന്മാരിൽ രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനൊപ്പം പുരുഷന്മാരിലെ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരമാണിത്.
ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാർഗമാണ് വെളുത്തുള്ളിയിട്ട പാല്‍.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ഒപ്പം കൊഴുപ്പിന്‍റെ അളവ് കുറയുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രത്യേകിച്ച്‌ ഹൃദയസ്തംഭനത്തെ ഇത് ചെറുക്കുന്നു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.