സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാൽ ഈ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡിസംബര്‍ ഒന്നിന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ അന്നേദിവസം ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണത്തെ തുലാമഴയില്‍ കേരളത്തില്‍ 54 ശതമാനം വര്‍ധനയാണുണ്ടായത്.

കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴകിട്ടിയത്. കൂടാതെ ഇത്തവണ അറബിക്കടലില്‍ രണ്ട് ചുഴലിക്കാറ്റുകള്‍ ഒരേസമയം രൂപപ്പെട്ടതും അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസമായി.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.