സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി. ഈ ഉത്തരവ് നാളെ മുതല്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിൻ്റെ തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ആദ്യഘട്ടത്തിൽ പിഴയീടാക്കില്ല പകരം ബോധവത്കരണമായിരിക്കും നടത്തുക.

ഹെല്‍മറ്റ് വാങ്ങാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ആദ്യപടിയായി പിഴ ഈടാക്കത്തതെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.

ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവർക്കും, സീറ്റ് ബെൽറ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്കും 500 രൂപ പിഴയാണ് സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്.

വാഹനങ്ങള്‍ പിന്തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക ജില്ലകളിലെ കടകളിലും ഹെല്‍മെറ്റ് കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കായുള്ള ഹെല്‍മെറ്റുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ ഹെൽമെറ്റിന് നൂറു മുതല്‍ 200 രൂപ വരെ വില വര്‍ദ്ധിച്ചു. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ ഹെല്‍മെറ്റ് വില വര്‍ദ്ധിച്ചത് യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.