ഭാര്യയെ കൊന്ന കേസിൽ രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. ബിജു രാധാകൃഷ്ണന് ജീവപര്യന്തവും മാതാവായ രാജാമ്മാളിന് മൂന്നുവർഷത്തെ തടവുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിചിരുന്നത്.

കൊലപാതകം, സ്ത്രീ പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്. കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് രാജമ്മാളിനെതിരെ ചുമത്തിയത്.

എന്നാൽ കുറ്റക്കാരനാണെന്ന്‌ തെളിയിക്കാനുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2008 ഫെബ്രുവരി മൂന്നിന് ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ വച്ചാണ് ഭാര്യ രശ്മി കൊല്ലപ്പെട്ടത്. നിര്‍ബന്ധിച്ച് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് കേസ്.

ആദ്യഘട്ടത്തില്‍ രശ്മി കൊല്ലപ്പെട്ട കേസില്‍ സ്ത്രീധന പീഡനത്തിന് മാത്രമാണ് ഇരുവര്‍ക്കെതിരെയും കേസ് ചുമത്തിയിരുന്നത് എന്നാൽ പിന്നീടാണ് കൊലക്കുറ്റം ചുമത്തുന്നത്.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.