ഇന്ത്യയില്‍ ആറ് ആണവോര്‍ജ നിലയങ്ങൾ അമേരിക്ക സ്ഥാപിക്കും. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാവിഭാഗത്തിന്റെ ചുമതലയുള്ള ആന്‍ഡ്രിയ തോംപ്‌സണും തമ്മില്‍ വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.

ഈ പ്ലാന്റുകൾ സ്ഥാപിക്കുന്നതോടെ രാജ്യത്തിന് ആവശ്യമായ ഇന്ധനം ലഭിക്കും. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നിര്‍ണായകമായ തീരുമാനത്തിലെത്തിയത്. രാജ്യത്തിന്റെ ആണവോര്‍ജ ശേഷി 2024 ഓടെ മൂന്നിരട്ടിയാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഇന്ത്യ.

ആണവ റിയാക്ടറുകല്‍ സ്ഥാപിക്കാന്‍ റഷ്യയുമായും ഇന്ത്യ കഴിഞ്ഞ ഒക്ടോബറിൽ കരാർ ഒപ്പിട്ടു. ആണവോര്‍ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചു കൂടുതൽ വിശദംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

 

Leave a Reply

Your email address will not be published.