ഇന്ത്യയ്‌ക്കെതിരെ അവസാന പോരാട്ടമായ അഞ്ചാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു‌. രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് കളിക്കാനിറങ്ങുന്നത്.

കിവീസ് ടീമില്‍ ഷോണ്‍ മാര്‍ഷിന് പകരം മാര്‍ക്കസ് സ്റ്റോയിനസ് ടീമിലെത്തിയപ്പോള്‍ ബെഹന്‍റോഫിന് പകരം നേഥന്‍ ലിയോണ്‍ അന്തിമ ഇലവനിലെത്തി.

കെ എല്‍ രാഹുലിന് പകരം രവീന്ദ്ര ജഡേജ എത്തിയപ്പോള്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം മുഹമ്മദ് ഷമിയും അന്തിമ ഇലവനിലെത്തിയതാണ് ഇന്ത്യൻ ടീമിലെ രണ്ടു മാറ്റങ്ങൾ.

അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്‌സ്മന്മാരെയാണ് ഇന്ത്യ ഈ പോരാട്ടത്തിനായി ഇറക്കുന്നത്.
വിജയ് ശങ്കറും രവീന്ദ്ര ജഡേജയുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. നിലവില്‍ 2-2 ന് തുല്യത പാലിക്കുന്നതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.