ഇന്ത്യ ബഹിരാകാശ രംഗത്തു വൻശക്തിയായി മാറിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം വിജയിച്ചു. അമേരിക്ക, റഷ്യ, ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിച്ചു.
ഇന്ത്യ ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചു വീഴ്ത്തുന്നതിൽ വിജയിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണിത്. 3 മിനുട്ടിലാണ് ലക്ഷ്യം കൈവരിച്ചത്.
300 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തെയാണ് ആക്രമിച്ചു വീഴ്ത്തിയത്. ഇത് ഇന്ത്യക്കാർക്ക് അഭിമാനനിമിഷമാണെന്നും അദ്ദേഹം അഭിസംബോധന ചെയ്തു.
Photo Courtesy : Google/ images are subject to copyright
Leave a Reply