ഐ ഫോണ്‍ 7ൻറെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ച് ആപ്പിള്‍. ഇതോടൊപ്പം ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6എസ് എന്നീ ഫോണുകളും ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിക്കും.
ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ബെംഗളുരുവില്‍ ഫോണിൻറെ ഉത്പാദനം തുടങ്ങിയെന്ന വിവരം ഔദ്യോഗികമായി ആപ്പിൾ അറിയിച്ചു.
ആപ്പിളിന്റെ തയ് വാനിലെ നിര്‍മാണ കരാറുള്ള വിസ്റ്റോണ്‍ ആണ് ബെംഗളുരുവില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നത്. മാര്‍ച്ച് തുടക്കം മുതല്‍ നിര്‍മാണം തുടങ്ങിയതായും കമ്പനി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നതോടെ ഐഫോൺ 7ൻറെ നിർമാണ ചെലവ് കുറയും. ആപ്പിൾ ഫോണുകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ നികുതിയിനത്തിൽ വലിയൊരു തുക നൽകേണ്ടതുണ്ട്.
എന്നാൽ ഇന്ത്യയില്‍ നിർമാണം തുടങ്ങുന്നതോടെ ഐ ഫോണ്‍ 7ന്റെ വില കുറയുമെന്നാണ് പ്രതീക്ഷ.
Photo Courtesy : Google/ images are subject to copyright
Leave a Reply