ഐഎസ്ആർഓയ്ക്ക് ഇത് അഭിമാന നേട്ടം. ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് – 3ൻ്റെ വിക്ഷേപണം വിജയകരം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ നിന്നും ബു​ധ​നാ​ഴ്ച രാ​വി​ലെ 9.28ന് കാ​ര്‍​ട്ടോ​സാ​റ്റ്-3 വിക്ഷേപിച്ചത്. പി.എസ്.എല്‍.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം.

 

27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് നിർണായക ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തിക്കുന്നത്. കാര്‍ട്ടോസാറ്റ് 3നൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും ചേർത്താണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ രണ്ടിനുശേഷം  ഐഎസ്ആര്‍ഒയുടെ നിര്‍ണായക ഉപഗ്രഹ വിക്ഷേപണ ദൗത്യമാണിത്. വിദൂരസംവേദന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം. കാലാവധി അഞ്ച് വര്‍ഷം.

 

ഈ വര്‍ഷത്തെ ഐ. എസ്‌ആര്‍.ഒയുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്. കാര്‍ട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. രാജ്യത്തെ ദുരന്തനിവാരണം, നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാര്‍ട്ടോസാറ്റിൻ്റെ ദൗത്യം.

 

ഭൂമിയെ വലംവച്ച് 509 കിലോമീറ്റര്‍ ഉയരെയുള്ള 97.5 ഡിഗ്രി ചെരിവില്‍ ഭൂസ്ഥിര ഭ്രമണപഥത്തിലാണ് കാർട്ടോസാറ്റിനെ എത്തിക്കുന്നത്. ഉയർന്ന റസലൂഷനിൽ ഭൂമിയുടെ സൂക്ഷ്മമായ ചിത്രങ്ങൾ പകർത്താൻ കാർട്ടോസ്റ്റാറ്റിന് ശേഷിയുണ്ട്.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.