ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചുവരുന്നു. 2012 മാർച്ച് മാസത്തിലാണ് ജഗതി ശ്രീകുമാറിന് കാർ അപകടത്തിൽ പരിക്കേറ്റത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങിവന്നത്.

ജഗതി ശ്രീകുമാറിന്റെ മകൻ രാജ്‌കുമാറിൻറെ പരസ്യ കമ്പനിയായ ജഗതി ശ്രീകുമാർ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിർമിക്കുന്ന പരസ്യ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ്. അദ്ദേഹത്തെ ചികിത്സയ്ക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് തിരിച്ചുവരവ്. ഇതിലൂടെ സിനിമ രംഗത്തുള്ള കൂടുതൽ സുഹൃത്തുക്കളുമായി കൂടുതൽ ഇടപഴകാനും അവരെ കാണാനും സാധിച്ചാൽ കുറെ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്ടറുടെ അഭിപ്രായം.

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ എത്തുന്നത്. അടുത്ത വര്‍ഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്നും, അദ്ദേഹത്തിനെ ചികിൽസിക്കുന്ന ഡോക്ടർ അറിയിച്ചു. പരസ്യ ചിത്രത്തിൻറെ ലോഞ്ചിങ് തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്.
.

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

Leave a Reply

Your email address will not be published.