മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ 7 വർഷത്തെ ഇടവേളക്കു ശേഷം പുതിയ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി വീണ്ടും മേക്കപ്പിട്ടു. സിനിമലോകവും പ്രേക്ഷകരും കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി. പരസ്യ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ് എന്ന വാർത്ത എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് സിനിമയിലൂടെയാണ് എന്നതാണ് പുതിയ വാര്‍ത്ത. ഈ വാർത്ത പ്രേക്ഷകർക്ക് വളരെ സന്തോഷം തരുന്നതാണ്.

ഈ വർഷത്തെ മൂന്നുസംസ്ഥാന അവാർഡുകൾ നേടിയ ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കബീറിൻറെ ദിവസങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻറെ തിരിച്ചുവരവ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. ശ്രീകുമാര്‍ പി കെ യാണ് രചന നിര്‍വ്വഹിക്കുന്നത്, ചിത്രത്തിന്റെ ഛായാഗ്രഹണം ഉദയന്‍ അമ്പാടിയും എഡിറ്റിംഗ് സുജിത്ത് സഹദേവുമാണ്. മുരളി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, ദിനേശ് പണിക്കര്‍, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, നോബി, താരാ കല്യാണ്‍, സോനാ നായര്‍, ജിലു ജോസഫ് എന്നിവരും പുതിയ ചിത്രത്തില്‍ ജഗതിയോടൊപ്പം അഭിനയിക്കുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.