സാങ്കേതികരംഗത്ത് പുതിയ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് ജപ്പാൻ. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണയോട്ടത്തിലാണ് ഇപ്പോൾ ജപ്പാന്‍. മൂന്ന് വർഷം മുൻപാണ് ജപ്പാൻ ഈ ട്രെയിനിൻറെ നിർമാണം ആരംഭിച്ചത്.

ഷിന്‍കാന്‍സെന്‍ ട്രെയിനിന്റെ അല്‍ഫാ-എക്സ് പതിപ്പാണ് ഈ ബുള്ളറ്റ് ട്രെയിൻ. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 360 കിലോമീറ്റർ ആയിരിക്കും വേഗത.

നിർമാണത്തിന്റെ അവസാനഘട്ടത്തിലെത്തിയ ബുള്ളറ്റ് ട്രെയിൻ വെള്ളിയാഴ്ചയാണ് പരീക്ഷണയോട്ടത്തിനായി ട്രാക്കിലിറക്കിയത്. 2030-ഓടെ മാത്രമേ ബുള്ളറ്റ് ട്രെയിന്‍ പൊതുഗതാഗത യോഗ്യമാകുമെന്നാണ് ജപ്പാൻറെ വെളിപ്പെടുത്തല്‍.

വേഗതയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ ഇതായിരിക്കും. ജപ്പാനിലെ സെന്തായി-അവ്മോരി പാതയിലാണ് ഈ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത്.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.