പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും അറിയിച്ചാണ് ബജറ്റ് അവതരണം ആരംഭിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ പ്രതികരണം മാത്രകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി അദ്ദേഹം അറിയിച്ചു.

ബജറ്റില്‍ ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്യാവശ്യ വിദേശ യാത്രകള്‍ മാത്രം തുടരും. സാമ്പത്തിക പ്രതിസന്ധി അടുത്തവര്‍ഷം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. തൊഴിലില്ലായ്മ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണെന്നും ബജറ്റ് ആമുഖത്തില്‍ തോമസ് ഐസക്ക് പറഞ്ഞു.

വമ്പിച്ച പദ്ധതി പ്രഖ്യാപനങ്ങള്‍ക്കുള്ള ആരോഗ്യം സംസ്ഥാന ഖജനാവിനില്ലാത്തതുകൊണ്ട് തന്നെ പുതിയ പദ്ധതികള്‍ക്ക് പകരം ഇതിനകം പ്രഖ്യാപിച്ചവ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സാമ്പത്തിക അച്ചടക്കത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.