42 – മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയ്ക്കാണ് 2018-ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്. മികച്ച നടൻ മോഹന്‍ലാല്‍ ഒടിയനിലെ അഭിനയത്തിനാണ് മോഹൻലാലിന് ലഭിച്ചത്.

നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ഇരുവരും പങ്കിട്ടു. ഷാജി എന്‍ കരുണാണ് മികച്ച സംവിധായകന്‍. മികച്ച രണ്ടാമത്തെ ചിത്രം ജോസഫ് (എം.പത്മകുമാര്‍). സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും.

മികച്ച രണ്ടാമത്തെ നടന്‍ : ജോജു ജോര്‍ജ്ജ് (ചിത്രം : ജോസഫ്)

മികച്ച രണ്ടാമത്തെ നടി : ഇനിയ (ചിത്രം:പരോള്‍, പെങ്ങളില)

മികച്ച ബാലതാരം : മാസ്റ്റര്‍ റിതുന്‍ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)

മികച്ച തിരക്കഥാകൃത്ത് : മുബിഹഖ് (ചിത്രം : ഖലീഫ)

മികച്ച ഗാനരചയിതാവ് : രാജീവ് ആലുങ്കല്‍ (ചിത്രം: മരുഭൂമികള്‍, ആനക്കള്ളന്‍)

മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( ചിത്രം : തീവണ്ടി)

മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്)

മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം: ജീവിതം എന്നും, ചിത്രം: പെന്‍ മസാല)

മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഗാനം: ഈ യാത്ര, ചിത്രം: ഈ മഴനിലാവില്‍)

മികച്ച ഛായാഗ്രാഹകന്‍ : സാബു ജയിംസ് (ചിത്രം: മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍)

മികച്ച ചിത്രസന്നിവേശകന്‍ : ശ്രീകര്‍ പ്രസാദ് ( ചിത്രം: ഓള്)

മികച്ച ശബ്ദലേഖകന്‍ : എന്‍.ഹരികുമാര്‍ ( ചിത്രം : ഒരു കുപ്രസിദ്ധ പയ്യന്‍)

മികച്ച കലാസംവിധായകന്‍ : ഷെബീറലി (ചിത്രം: സൈലന്‍സര്‍, പെങ്ങളില)

മികച്ച മേക്കപ്പ്മാന്‍ : റോയി പല്ലിശ്ശേരി ( ചിത്രം: ഖലീഫ, മരുഭൂമികള്‍)

മികച്ച ബാലചിത്രം : അങ്ങു ദൂരെ ഒരു ദേശത്ത് ( സംവിധാനം : ജോഷി മാത്യു)

മൊത്തം 33 ചിത്രങ്ങളാണ് ഇത്തവണ സമര്‍പ്പിക്കപ്പെട്ടത്. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണ് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.