സർക്കാർ അതിഥി തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പായിപ്പാടും, പെരുമ്പാവൂരും അതിഥിത്തൊഴിലാളികൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നടപടി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴിലാളികളുടെ ദൈനംദിന ചെലവുകള്‍ പലയിടത്തും നോക്കുന്നത് കരാറുകാര്‍ തന്നെയാണ്. പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.

കരാറുകാര്‍ വഴിയല്ലാതെ എത്തിയ തൊഴിലാളികള്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ഈ മാസം 17ന് വീണ്ടും കോടതി പരിഗണിക്കും.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.