49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികളുടെ 4 ചിത്രങ്ങളടക്കം 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രികൊണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്കാര നിർണയം പൂർത്തിയാക്കിയത്.

ജയസൂര്യ, ഫഹദ് ഫാസിൽ, ജോജു ജോർജ്, മോഹൻലാൽ തുടങ്ങിയവർ മികച്ച നടനുള്ള അവസാന പട്ടികയിലും, മഞ്ജു വാരിയർ, ഉർവശി, നസ്രിയ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മികച്ച നടിക്കായുള്ള പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ഷാജി എൻ.കരുണിൻറെ ഓള്, ടി.വി.ചന്ദ്രൻറെ പെങ്ങളില, ജയരാജിന്റെ രൗദ്രം തുടങ്ങി എട്ട് ചിത്രങ്ങളാണ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പട്ടികയിലുള്ളത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.