ഗൂഗിൾ മാപ്പിൽ ഇനി മുതൽ കൊച്ചി മെട്രോ സർവീസ് വിവരങ്ങളും. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ട്രെയിനുകള്‍ പോകുന്ന സമയം, റൂട്ട്, യാത്രയ്ക്ക് വേണ്ട നിരക്ക്, ഓരോ സ്റ്റേഷനിലെത്തുന്ന സമയം, യാത്രയക്ക് വേണ്ടി വരുന്ന സമയം എന്നിവ ഗൂഗിള്‍ മാപ്പിലൂടെ ഇനി ലഭ്യമാകും.

പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി മെ​​​ട്രോ​​​യെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇങ്ങനെ ഒരു മാറ്റം. ഈ തലമുറയുടെ ഗൂഗിളിന്റെ ഉപയോഗ വർദ്ധനവാണ് ഇങ്ങനെയൊരു പുതുതുടക്കത്തിന് കാരണമായത്.

മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെയും തിരക്കുകൂടിയ യാത്രക്കാരെയും ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകളില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

മെ​​​ട്രോ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഗൂ​​ഗി​​ള്‍ ​മാ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ കൊ​​​ച്ചി മെ​​​ട്രോ കൂടുതല്‍ ജ​​​ന​​​കീ​​​യ​​​മാ​​​കു​​​മെ​​​ന്ന് കെ​​എം​​​ആ​​​ര്‍​​​എ​​​ല്‍ എം​​​ ഡി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് കൊച്ചിയിലെ കെ എം ആര്‍ എല്‍ ഓഫീസില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ പ​​​റ​​​ഞ്ഞു.

ഗൂഗിൾ മാപ്പുമായി കൈകോർക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ ഗുണങ്ങളുണ്ടാകുമെന്നും ട്രെയിനിൻറെ സമയം അടക്കം കൂടുതൽ വിവരങ്ങൾ ഇതിൽ നിന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.