ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്ന് കുമ്മനം രാജശേഖരൻ. ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നും അത് പ്രചരണത്തിനുപയോഗിച്ചാൽ ചട്ടലംഘനം ആകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിൻറെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ ഈ തീരുമാനത്തിനെതിരെ വന്നിരിക്കുകയാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ പാടില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മിസോറം ഗവർണർ സ്ഥാനം ഒഴിഞ്ഞശേഷം കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടതാണിത്.

മതധ്രുവീകരണത്തിനല്ല ആരാധന സ്വാതന്ത്ര്യം എന്ന നിലയിൽ ശബരിമല വിഷയം ഉയർത്തിപ്പിടിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു പരാതിനല്‍കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

 

 

Leave a Reply

Your email address will not be published.