പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞു പിറന്നതിൻറെ സന്തോഷത്തിലാണ് മലയാളത്തിൻറെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റാഗ്രാം വഴി താരം തന്നെയാണ് തനിക്കു ആൺ കുഞ്ഞു ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. ആദ്യം താരം കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം പങ്കുവെച്ചത്. ഇപ്പോഴിതാ പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുട്ടി ജനിച്ചതിന് ശേഷം മുൻപ് നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കുഞ്ഞു പിറന്ന ആ വാർത്ത എല്ലാവർക്കും സർപ്രൈസ് ആയിരുന്നു. പ്രിയ ഗർഭിണിയാണെന്ന സൂചനപ്പോലും താരം തന്നിരുന്നില്ല.
ആറ് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ 2005 ഏപ്രിലിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. പെസഹാവ്യാഴ ദിനത്തിലായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഒരു ആണ് കുഞ്ഞ് ജനിച്ചത്. ഏപ്രിലിൽ തന്നെയാണ് പ്രിയയുടെ ജന്മദിനവും. അതേ മാസത്തിൽ തന്നെ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറുകയാണ് ഈ ഏപ്രിൽ.
നിറവയറുമായി പ്രിയ ഒപ്പം പുഞ്ചിരിയോടെ ചാക്കോച്ചനും നിൽക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ വര്‍ഷത്തെ ഈസ്റ്ററിന് ഇങ്ങനെയൊരു ഭാഗ്യം തന്നതിന് നന്ദിയും ചാക്കോച്ചന് പോസ്റ്റിന്
താഴെ കുറിച്ചിട്ടുണ്ട്.
ഒപ്പം കാറിനു പിന്നില്‍ ബേബി ഓൺ ബോർഡ് എന്നെഴുതി തൂക്കിയ ചിത്രവും ചാക്കോച്ചന് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ആണ്‍കുഞ്ഞ് പിറന്നു. എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി എന്നും കുഞ്ചാക്കോ ബോബൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. സിനിമ ലോകവും ആരാധകരും ചാക്കോച്ചനും പ്രിയയ്ക്കും ആശംസകളുമായി എത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright
Leave a Reply