ആദ്യ ഗെയിംസിൽ വിസ്‌മയക്കുതിപ്പിലൂടെ 4×400 മീറ്റര്‍ റിലേയിലെ സുവർണ്ണതാരം ആയിരിക്കുകയാണ് കെ.വി. വിസ്മയ , ആദ്യമുണ്ടായ പകപ്പ് വകവയ്ക്കാതെ സീനിയര്‍ താരങ്ങള്‍ ഓടി നല്‍കിയ ലീഡ് കാത്ത് ടീം തെരഞ്ഞെടുപ്പിനെ കുറിച്ചുണ്ടായ വിവാദങ്ങള്‍ക്ക് മധുരപ്രതികാരം ചെയ്യുകയായിരുന്നു വിസ്മയ എന്ന കണ്ണൂരുകാരി.മികച്ച പ്രകടത്തിന് പിന്നില്‍ ടീം സ്‌പിരിറ്റും കുടുംബവും പരിശീലകരും സഹതാരങ്ങളും അടക്കമുള്ള എല്ലാവരുടെയും പിന്തുണയുമാണെന്നും വിസ്‌മയ പറഞ്ഞു.ഗെയിംസിന് മുന്നോടിയായി വിദേശ പരിശീലനം ലഭിച്ചതും വിജയത്തിന് ഒരു പ്രധാന ഘടകമാണെന്നും വിസ്മയ വ്യക്തമാക്കി . ഏഴ് മാസം മുന്‍പ് മാത്രമാണ് വിസ്‌മയ ഇന്ത്യന്‍ ക്യാമ്പിലെത്തിയത്. ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഒളിംപിക് മെഡലാണ് അടുത്ത സ്വപ്നം .

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.