ലോക് സഭ തെരഞ്ഞെടുപ്പിന്റെ ചൂടുകൂട്ടാനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ട് എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും.

അതിനുശേഷം ഈ മാസം പതിനെട്ടിന് നരേന്ദ്രമോദി തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. അമിത് ഷാ ഉള്‍‌പ്പെടെയുള്ള ദേശീയനേതാക്കളും വരുംദിവസങ്ങളില്‍ കേരളത്തിലെത്തും. കേരളത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായേക്കും.

പ്രത്യേകവിമാനത്തില്‍ കരിപ്പൂരിെലത്തുന്ന മോദി ആറുമണിയോടെ റോഡുമാര്‍ഗ്ഗം കടപ്പുറത്തെ വേദിയിലെത്തും,എസ്പിജി സംഘത്തിന്റെ നീരീക്ഷണത്തിലാണ് വേദി. പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയാണ് കോഴിക്കോട് നടക്കുന്നത്.

ഇന്ന് തന്നെ പ്രധാന മന്ത്രി തിരിച്ചുപോകും. 7.10-ന് റോഡുമാർഗമായിരിക്കും പ്രധാനമന്ത്രി വിമാനത്താവളത്തിലേക്കു തിരിക്കുക, 7.30-ന് പ്രത്യേക വിമാനത്തിൽ മടങ്ങും.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.