97 ലോക് സഭ മണ്ഡലങ്ങളിലെ വോട്ട് പരസ്യപ്രചരണം ഇന്നവസാനിക്കും. രണ്ടാംഘട്ട വോട്ടെട്ടുടുപ്പിലേക്ക് പോകുന്ന മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്നവസാനിക്കുന്നത്. ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ് നടക്കുക.

രണ്ടാംഘട്ട വോട്ടെടുപ്പിൻറെ കൊട്ടികലാശാദിവസമായതിനാൽ പെരുമാറ്റച്ചട്ടലംഘനാം പരിശോധിക്കുന്നതിനായി പ്രചാരണവേദികളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ 8 സീറ്റുകളിലും മഹാരാഷ്ട്രയിലെ പത്തിടത്തും ബിഹാർ, അസം, ഒഡീഷ എന്നിവടങ്ങളിൽ അഞ്ചെണ്ണം വീതവും ബംഗാളിലെയും ഛത്തീസ്ഗഡിലെയും മൂന്ന് സീറ്റുകളിലും ഇന്നാണ് കൊട്ടിക്കലാശം.

ആദ്യഘട്ട വോട്ടെടുപ്പിൽ യന്ത്രങ്ങൾ ചിലയിടത്ത് യന്ത്രങ്ങൾ പണിമുടക്കിയതിനാൽ, ഇതാവർത്തിക്കാതിരിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.