സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ കേരളത്തിൽ മുതിർന്ന നേതാക്കൾ മത്സരിക്കണമോയെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍റേതാണ് ഈ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തിലുള്ള തീരുമാനമാണ് കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് വിട്ടുകൊടുത്തത്.

തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം വിജയ സാധ്യതയാണ്. വി.എം.സുധീരന്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തിൽ ഹൈക്കമാന്‍ഡിന് അതൃപ്തിയാണ്. ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചതോടെ നേതൃത്വം പറഞ്ഞാല്‍ മത്സരിക്കുമെന്ന് നിലപാടിലായി ചില നേതാക്കള്‍.

നാല് സിറ്റിങ് എം പിമാരുടെ കാര്യത്തിലാണ് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച നടത്തിയത്.
കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉമ്മന്‍ചാണ്ടിയെ പരിഗണിക്കുന്നുണ്ട്.
വടകരയില്‍ മല്‍സരത്തിനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. പക്ഷെ മുല്ലപ്പള്ളിതന്നെ മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുതീരുമാനം. എന്നാൽ ഇതിനെക്കുറിച്ചെല്ലാം അന്തിമ തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയായിരിക്കും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

Leave a Reply

Your email address will not be published.