വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നപരിഹാരത്തിനായി ബദല്‍ നിര്‍ദേശങ്ങളുമായി പി.ജെ.ജോസഫ് തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറുന്ന കാര്യങ്ങളടക്കം മൂന്ന് നിര്‍ദേശങ്ങളാണ് ഇന്ന് അദ്ദേഹം മുന്നോട്ട് വെച്ചത്.

കോട്ടയം സീറ്റ് കോണ്‍ഗ്രസിനും ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിനും നല്‍കുക എന്നതാണ് ആദ്യ നിര്‍ദേശം. എന്നാല്‍ കോട്ടയത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാണി ഇതിന് തയ്യാറാകില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ മാണി സീറ്റ് വിട്ട് തരുമെന്നാണ് അദ്ദേഹം പറയുന്നത്.

കോട്ടയത്ത് റിബലായ മത്സരിക്കാന്‍ പി.ജെ.ജോസഫ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും മാണി നിലവില്‍ പ്രഖ്യാപിച്ച തോമസ് ചാഴിക്കാടനാണ്‌ സ്‌ഥാനാർത്ഥി. തോമസ് ചാഴികാടന്റെ പ്രചാരണത്തിന് സജീവമായി ഇറങ്ങണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഒരു തീരുമാനത്തിലെത്താമെന്നാണ് ഉമ്മന്‍ചാണ്ടി ജോസഫിനെ അറിയിച്ചിരിക്കുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

Leave a Reply

Your email address will not be published.