മോളിവുഡിന്റെ ചരിത്രം തിരുത്തികുറിച്ച് ലൂസിഫർ. പൃഥ്വിരാജിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച മെഗാ ഹിറ്റായി മാറിയ ചിത്രമാണ് ലൂസിഫർ. മോളിവുഡിൻറെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചലച്ചിത്രം എന്ന റെക്കോര്‍ഡാണ് ലൂസിഫര്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
വൈശാഖിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായ പുലിമുരുകൻ 150 കോടി നേടിയിരുന്നു. ഈ റെക്കോർഡാണ് ലൂസിഫർ ഇപ്പോൾ തകർത്തിരിക്കുന്നത്. റിലീസ് ചെയ്ത് എട്ടാം ദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗമേറിയ ബോക്സോഫീസ് നേട്ടമായിരുന്നു ഇത്. 200 കോടിയും കടന്ന ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിൻറെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, സായി കുമാര്‍, മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. പൃഥ്വിരാജും ലൂസിഫറിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
Leave a Reply