അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേൾഡ് 2019 കിരീടം യുണൈറ്റഡ് സ്റ്റേറ്റ്സ് (റേച്ചൽ) സ്വന്തമാക്കി. ഇന്നലെ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന മത്സരത്തിൽ 37 രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളെ പിന്നിലാക്കിയാണ് മിസ് ഗ്ലാം വേൾഡ് 2019 കിരീടം യുണൈറ്റഡ് സ്റ്റേറ്റ്സ് കരസ്ഥമാക്കിയത്. വിജയിക്ക് മുൻമിസ് ഗ്ലാം വേൾഡ് ജേതാവ് എസ്തഫാനിയാ ചാവേസ് ഗാർസ്യ (മിസ് മെക്സിക്കോ)യാണ് സുവർണ്ണ കിരീടം അണിയിച്ചത്.

ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്തുന്നതിനായി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേൾഡ് 2019 മത്സരത്തിലാണ് ജേതാവായത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡും മഹീന്ദ്രയുമാണ് മിസ് ഗ്ലാം വേൾഡിൻറെ ടൈറ്റിൽ പാർട്ണേഴ്സ്.

 

ഇന്ത്യയെ പ്രതിനിതീകരിച്ചെത്തിയ രേഷ്മ .ആർ. കെ. നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും, ടാറ്റാർസ്ഥാനിൽ നിന്നും പങ്കെടുത്ത ദാരിയ ഷാപോവാലോവ സെക്കന്റ് റണ്ണറപ്പും കീരിടങ്ങൾ ചൂടി. ഇവർക്ക് കിരീടമണിയിച്ചത് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാറും മഹീന്ദ്ര & മഹീന്ദ്രയുടെ റീജിയണൽ സെയിൽസ് മാനേജർ സുരേഷ് കുമാറുമാണ്.

 

ഇന്ത്യയുടെ സംസ്കാരിക-പാരമ്പര്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടത്തുന്ന മത്സരത്തിൽ, നാഷണൽ കോസ്റ്റും റൗണ്ട്, റെഡ് കോക്റ്റൈൽ റൗണ്ട്, വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണുണ്ടായിരുന്നത്.

 

ഹരി ആനന്ദ് ( ഫാഷൻ ഡിസൈനർ ) ക്രിസ്റ്റീൻ ഹുവാങ് ( ഇന്റർനാഷണൽ ഡയറക്ടർ ) അഞ്ജലി റൗട്ട് ഗിൽ ( മോഡൽ ) ശ്രീശാന്ത് (ക്രിക്കറ്റർ ) എസ്തഫാനിയാ ചാവേസ് ഗാർസ്യ (മിസ് ഗ്ലാം വേൾഡ് 2018 ) എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

 

ആസ്ട്രേലിയ (പൗളിൻ ജസ്റ്റിൻ ചാപ്മാൻ ), ബാഷ്കർട്ടോസ്ഥാൻ( മുഖരിയമോവ സുഖ്റ ), ബെലാറസ്(ഷിയാൻ ഐറിയാനാ ),ബെനലക്സ്(ലിലി വാൻഹോൾസ് ) ബെൽജിയം(വൈടുഗെ ഐമി ) കാമറൂൺ(എനൻഗെ നതോല മെബസ ) , കാനഡ (എറിൻ ചാപ്മാൻ ), ചൈന (ചിയോ ചെൻ ),ഫ്രാൻസ്(ഡെപ്യപേ ചാർലെറ്റ് ) ,ഗാംബിയ (കാഡ്ഡി സമേറ്റ്ച്ച് ) , ഘാന (അഗ്നേതാ സാനേഹ് ), ഗ്രീസ് ( മരിയ ബലോസി ), ഹോങ്കോങ്(ജിയ മിങ് ജു ), ഇന്ത്യ (രേഷ്മ .ആർ. കെ. നമ്പ്യാർ ), ഇന്തോനേഷ്യ(), ജപ്പാൻ(ഷിസ്യൂ ഒഹ്നുമ ) , ലാത്വിയ (ജൂലിജ ലോക്മെലെ) ,മക്കാവു(ല്യൂ നാനാ ) ,മൗറീഷ്യസ് റാട്രി ആയു സഫ്രിസ (ടോലെസൗറീ ചാരുൺ ) ,മെക്സിക്കോ (മെലീസ ഡെൽ കാർമെൻ ) ,മോൺഡാനെഗ്രോ(ഗ്ലുസേവിക് നതാലിയ ), മ്യാന്മാർ( മാ ഹാൻ തു സാൻ ) ,നമീബിയ( മിൻസോസി കോമ്പൊലി ) ,നെതർലാൻഡ്സ് ( ഏക്തിന അലക്സാൻട്രോവ്ന ) ,നൈജീരിയ ( ജാനേവരി ഡാമേറ്റെ ) , പരാഗ്വേ (ജാസ്മിൻ ബെർണീ ),ഫിലിപ്പൈൻസ്( സാന്ദ്ര ലോയ് ഡി റാമോസ്),റഷ്യ(കരീന ) ,സെർബിയ( അന്ന സ്റ്റെഫനോവ), സൗത്ത് കൊറിയ(ചു സീ യുങ് ) ,ശ്രീലങ്ക ( സാരംഗി സംഗീത ) , തായ്വാൻ ( കായ് ലിൻ ലിംഗ് ) ,ടാറ്റാർസ്ഥാൻ (ദാരിയ ഷാപോവാലോവ ), തായ്ലൻഡ് (വിച്ചിട ന്യൂഡയിംസൺ ), ടോഗോ( ഫാസിനോ ) ,യുണൈറ്റഡ് സ്റ്റേറ്റ്സ് (റേച്ചൽ ) ,വെന്വേസ്വല(ജൂലിയറ്റ് ) എന്നീ രാജ്യങ്ങളിലെ 37 സുന്ദരികളാണ് മിസ് ഗ്ലാം വേൾഡിൻറെ വേദിയിൽ മാറ്റുരച്ചത്.

 

വിജയികൾക്ക് പറക്കാട്ട് ജുവല്ലേഴ്‌സ് ഡിസൈൻ ചെയ്ത സുവർണ്ണ കിരീടമാണ് അണിയിച്ചത്. വിജയികളെ കൂടാതെ 16 സബ്‌ടൈറ്റിൽ വിജയികളേയും തിരഞ്ഞെടുത്തു. മോഡലിംഗ് – ഫാഷൻ രംഗത്തെ പ്രമുഖർ അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

 

 

സബ്ടൈറ്റിൽ വിജയികൾ: 

മിസ്സ് ബ്യൂട്ടിഫുൾ ഹെയർ              – ഇന്തോനേഷ്യ (റാട്രി ആയു സഫ്രിസ)
മിസ്സ് ബ്യൂട്ടിഫുൾ സ്മൈൽ          – യുണൈറ്റഡ് സ്റ്റേറ്റ്സ് (റേച്ചൽ)
മിസ്സ് ബ്യൂട്ടിഫുൾ സ്കിൻ                   – കാനഡ (എറിൻ ചാപ്മാൻ)
മിസ്സ് ബ്യൂട്ടിഫുൾ ഫേസ്                 – ഫ്രാൻസ്(ഡെപ്യപേ ചാർലെറ്റ് )
മിസ്സ് ബ്യൂട്ടിഫുൾ ഐസ്                – ശ്രീലങ്ക(സാരംഗി സംഗീത)
മിസ്സ് കൺജീനിയാലിറ്റി                 – കാനഡ (എറിൻ ചാപ്മാൻ)
മിസ്സ് പേഴ്സണാലിറ്റി                             – ഗാംബിയ (കാഡ്ഡി സമേറ്റ്ച്ച്)
മിസ്സ് ക്യാറ്റ് വോക്                              – യുണൈറ്റഡ് സ്റ്റേറ്റ്സ് (റേച്ചൽ)
മിസ്സ് പെർഫെക്റ്റ് ടെൻ                   – കാമറൂൺ(എനൻഗെ നതോല മെബസ)
മിസ്സ് ടാലന്റ്                                          – ടാറ്റാർസ്ഥാൻ(ദാരിയ ഷാപോവാലോവ)
മിസ്സ് ഫോട്ടോജനിക്                          – മോൺഡാനെഗ്രോ (ഗ്ലുസേവിക് നതാലിയ)
മിസ്സ് വ്യൂവേഴ്സ് ചോയ്സ്                         – റഷ്യ(കരീന)
മിസ്സ് സോഷ്യൽ മീഡിയ                – ഇന്തോനേഷ്യ (റാട്രി ആയു സഫ്രിസ)
മിസ്സ് ഫിറ്റ്നസ്                                       – ടാറ്റാർസ്ഥാൻ(ദാരിയ ഷാപോവാലോവ)
നാഷണൽ കോസ്റ്റും                         – മ്യാന്മാർ( മാ ഹാൻ തു സാൻ
ഗോർമെറ്റ് ക്വീൻ                                – കാനഡ (എറിൻ ചാപ്മാൻ)

 

 

 

 

Leave a Reply

Your email address will not be published.