തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന  പതിനേഴാമത്  മിസ് സൗത്ത് ഇന്ത്യ മത്സരം ഫെബ്രുവരി 3 ന്  നടക്കും. പെഗാസസിന്റെയും റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ ടെക്സ് സിറ്റിയുടെയും   സംയുക്തസംരംഭത്തിലാണ്  കോയമ്പത്തൂർ ലേ  മെറിഡിയൻ ഹോട്ടലിൽ  വൈകുരേം 6 മണിക്ക്  ആരംഭിക്കുന്ന  മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 24  സുന്ദരിമാർ പങ്കെടുക്കുന്ന  മിസ് സൗത്ത് ഇന്ത്യ 2019  ന്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ് . ഡിക്യു വാച്ചസ് , സാജ് എർത്ത് റിസോർട്ട്, യുട്ടി വേൾഡ് . ഇൻ  എന്നിവരാണ് പവേർഡ് ബൈ പാർട്‌ണേഴ്‌സ്.

ഡിസൈനർ സാരി, റെഡ് കോക്ക്ടെയിൽ, ബ്ലാക്ക് ഗൗൺ  എന്നീ  മൂന്ന്  റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ ജനുവരി 30 ന്   കൊച്ചി സാജ് എർത്ത് റിസോർട്ടിൽ  ആരംഭിക്കും . യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട് , ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് പുത്തൻ ഉണർവ്വ് നൽകും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നൽകുന്നത്. ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലിൽ അണിനിരക്കുന്നത്.

മിസ് സൗത്ത് ഇന്ത്യ 2019  വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും  ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നൽകുന്നത് മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ് . പറക്കാട്ട്  ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.

MSI 2019 Press Release

വിജയികൾക്ക് പുറമേ ഓരോ സംസ്ഥാനങ്ങൾക്കുമായി മിസ് തമിഴ്നാട്, മിസ് ക്യൂൻ ആന്ധ്ര, മിസ് ക്യൂൻ കർണാടക, മിസ് ക്യൂൻ കേരള എന്നീ  പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ, മിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കജീനിയാലിറ്റി, മിസ് പേഴ്സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെർഫക്ട് ടെൻ, മിസ് ടാലന്റ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യൽ മീഡിയ, മിസ് ഫിറ്റ്‌നസ്, മിസ് ഹ്യുമേൻനസ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങൾ നൽകും.

അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ദക്ഷിണേന്ത്യൻ സുന്ദരികൾക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിസ് സൗത്ത് ഇന്ത്യ മത്സരമെന്ന് പെഗാസസ് സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവി പറഞ്ഞു. കൊച്ചി, ബംഗളുരു, ചെന്നൈ, ആന്ധ്രാപ്രദേശ് ,  ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളിൽ നിന്നാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. ക്ഷണിക്കപ്പെട്ട  അതിഥികൾക്ക് മാത്രമായിരിക്കും മത്സരം കാണാൻ അവസരം ലഭിക്കുക. ബ്ലാക്ക് , റെഡ് എന്നീ നിറങ്ങളിലുള്ള വസ്ത്രമായിരിക്കണം അതിഥികൾ ധരിക്കേണ്ടത്.

കൽപന ഇന്റർനാഷണൽ, മണപ്പുറം റിതി ജ്വല്ലറി, യൂടി  ടി വി  ,യുണീക് ടൈംസ് മാഗസിൻ,  കന്യക,നിയോ ടൂറെക്സ് , കൈരളി ടി വി , പറക്കാട്ട് റിസോർട്ട്സ് , ഫിറ്റ്നസ് ഫോർ എവർ, ഐശ്വര്യ അഡ്വർടൈസിംഗ് എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2019 ന്റെ ഇവന്റ് പാർട്ണേഴ്സ്.

Leave a Reply

Your email address will not be published.