മലയാളി പ്രേക്ഷകരുടെ മനം കവർന്ന യുവ നടൻ സണ്ണി വെയ്ൻ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കോഴിക്കോട് സ്വദേശിയും ബാല്യകാല സുഹൃത്തുമായ രഞ്ജിനിയാണ് വധു. വളരെ ലളിതമായ ചടങ്ങായിരുന്നു, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

 

സണ്ണി വെയ്ൻ തൻറെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടുണ്ട്.

മഞ്ജിമ പ്രധാനവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണി വെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രം. അജു വർഗീസ് ഉൾപ്പെടെയുള്ള ഒട്ടേറെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്ന് കുറിപ്പിട്ടുണ്ട്. സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.