മിസ്സ് ക്വീൻ കേരള 2019 കിരീടം കൊഞ്ചിത ജോൺ കരസ്ഥമാക്കി. കേരളത്തിന്റെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി ഡോ.അജിത് രവി നടത്തിയ മിസ്സ് ക്വീൻ കേരള മത്സരത്തിലാണ് കൊഞ്ചിത ജോൺ ജേതാവായത്. അമിതശരീരപ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് ഇല്ലാതെ അന്താരാഷ്ട്രമത്സരങ്ങൾവരെ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരു കമ്പനിയായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മിസ്സ് ക്വീൻ കേരളം സംഘടിപ്പിച്ചത്. കന്യകയുടെ മാനേജിംഗ് എഡിറ്ററായ റ്റോഷ്മ ബിജുവാണ് കൊഞ്ചിത ജോണിന് മിസ്സ് ക്വീൻ കേരളയുടെ സുവർണ്ണ കിരീടം അണിയിച്ചത്.

തൃശ്ശൂർ സ്വദേശിയാണ് കൊഞ്ചിത ജോൺ. നൃത്തം, വായന, യാത്ര, ഫാഷൻ സ്‌റ്റൈലിംഗ് എന്നിവയാണ് കൊഞ്ചിതയുടെ ഇഷ്ടങ്ങൾ. ഈ വിജയം കൂടുതൽ സൗന്ദര്യ മത്സരങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് കൊഞ്ചിതയുടെ അഭിപ്രായം.

നിരവധി സൗന്ദര്യമത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള കൊഞ്ചിത ജോണിൻറെ പ്രധാന നേട്ടങ്ങൾ 2014 മിസ്സ് ക്വീൻ ഫസ്റ്റ് റണ്ണർ അപ്പ്, 2014 മിസ്സ് ബോഡി പെർഫെക്റ്റ്, 2014 മിസ്സ് ബ്യൂട്ടിഫുൾ സ്കിൻ എന്നിവയാണ്. നിരവധി പ്രമുഖ ഡിസൈനർമാർക്ക് വേണ്ടി മോഡലിംഗും റാംപ് വോക്കും ചെയ്‌തിട്ടുണ്ട്‌. ഫെബ്രുവരി 3 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിൽ കേരളത്തിനുവേണ്ടി മത്സരിക്കുന്ന ആറുപേരിൽ ഒരാളാണ് കൊഞ്ചിത.

Leave a Reply

Your email address will not be published.