സൗന്ദര്യസങ്കൽപ്പത്തിലെ ഒരു പ്രധാനസ്ഥാനമാണ് നഖങ്ങൾക്കുള്ളത് .ശരീരത്തിന്റെ സങ്കീർണ്ണമായ ഭാഗങ്ങളിൽ ഒന്നാണ് നഖങ്ങൾ. ശരീരത്തിന്റെ ഈ ഭാഗത്തിന് മികച്ച പരിചരണം നൽകേണ്ടത് ആവശ്യമാണ്. എന്നാൽ  ആളുകൾ പലപ്പോഴും ഈ ഭാഗത്തിന് വേണ്ടത്ര പ്രധാന്യം നൽകാൻ മിനക്കെടാറില്ല എന്നതാണ്.

 

ആരോഗ്യവിദഗ്ധർ പറയുന്നത് സൗന്ദര്യത്തെയും ആരോഗ്യത്തെയും പരാമർശിക്കുന്ന  എല്ലാ പ്രധാന ഗ്രന്ഥങ്ങളിലും  നഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ടെന്നാണ്. ചില ഗ്രന്ഥങ്ങളിൽ  ശരീരത്തിന്റെ മറ്റ് ഭാഗങ്ങളേക്കാൾ പ്രാധാന്യം നഖത്തിന് നൽകണമെന്നും  ഉപദേശിക്കുന്നു. നഖത്തിന്റെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള നിരവധി പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്.

 

ഒലീവ് ഓയിൽ

ഒലീവ് ഓയിലിന് ധാരാളം  ഗുണങ്ങളുള്ളതായി പറയപ്പെടുന്നു . ഇത് നഖത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ  ഉത്തമമാണെന്നും  ഒരു സൗന്ദര്യരംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളം എടുക്കുക അതിലേക്ക്  ഏതാനും തുള്ളി ഒലീവ് ഓയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.  നഖങ്ങൾ  അതിൽ മുക്കിവെക്കുക. ഏതാനും മിനിറ്റുകൾക്ക് ശേഷം  ഒലീവ് ഓയിലിൽ മുക്കിയെടുത്ത ഒരു കോട്ടൺ  തുണികൊണ്ട് നഖങ്ങൾ പോളിഷ് ചെയ്യുക.  ദിവസവും  ആവർത്തിക്കുകയാണെങ്കിൽ നല്ല ഫലം ലഭിക്കും .

 

റോസ് വാട്ടർ

ആരോഗ്യമുള്ള നഖങ്ങളുടെ നിറം ഇളം പിങ്ക് ആണ്. വിവിധ കാരണങ്ങളാൽ നഖങ്ങളുടെ പ്രകൃതിദത്ത നിറം  മങ്ങിപ്പോകാം. നെയിൽ പോളിഷ് ഉപയോഗിച്ച് ഒരു പരിധിവരെ സ്ത്രീകൾക്ക് അത് മറയ്ക്കാനാകും . പക്ഷെ പുരുഷന്മാർക്ക് അതിനാവില്ല. നഖത്തിന്റെ പ്രകൃതിദത്ത നിറം നിലനിർത്താൻ റോസ് വാട്ടറിനാകുമെന്ന്   തെളിയിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ മങ്ങിപ്പോകുന്ന  നഖത്തിന്റെ നിറത്തെക്കുറിച്ച് വേവലാതിയുള്ളവർക്ക് ഈ മാർഗ്ഗം  പ്രയോജനപ്പെടുത്താം . ഏതാനും സ്പൂൺ  റോസ് വാട്ടർ എടുക്കുക. അതിൽ ഏതാനും തുള്ളി ലെമൺ  ജ്യൂസ് ഒഴിക്കുക. ഈ മിശ്രിതത്തിൽ  ഒരു കഷണം കോട്ടൺ  തുണി മുക്കുക. അതുപയോഗിച്ച് നഖം തുടയ്ക്കുക. മികച്ച ഫലം ലഭിക്കുവാൻ ആഴ്ചയിൽ മൂന്ന്  ദിവസം ഇത് ആവർത്തിക്കുക.

 

നാരങ്ങ നീര്

വിവിധ മിനറലുകളുടെയും വിറ്റമിനുകളുടെയും സമ്പന്ന  ഉറവിടമാണ് നാരങ്ങ . പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ നീര് . അത് നഖങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതോടൊപ്പം നഖങ്ങളിലെ  അഴുക്കുകളും കറകളും നീക്കം ചെയ്യുകായും ചെയ്യുന്നു .

 

ഒരു ഗ്ലാസ് വെള്ളമെടുക്കുക. അതിൽ ഏതാനും നാരങ്ങ നീര് ചേർക്കുക. നന്നായി യോജിപ്പിക്കുക . അതിൽ നഖങ്ങൾ  മുക്കിവെക്കുക. ഏതാനും മിനിറ്റുകൾ കഴിഞ്ഞ്  കൈകൾ മാറ്റി, സാവധാനം വൃത്തിയാക്കുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങിനെ ചെയ്യുക.

 

 

വെള്ളരിക്ക

മിനറലുകൾ ധാരാളമുള്ള പച്ചക്കറിയാണ് ഇത്. സൗന്ദര്യത്തിന്റെ പച്ചക്കറിയെന്നാണ് ക്യുക്യുമ്പർ അറിയപ്പെടുത്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ കളയാൻ ഇതാണ് ഉപയോഗിക്കുക. നഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കാനും ഇത് ഉപയോഗിക്കാമെന്ന്  പുതിയ പഠനം തെളിയിക്കുന്നു .

ഒരു കഷണം ക്യുക്യുമ്പർ എടുക്കുക. അത് നഖത്തിന് മീതെ സാവധാനം തേയ്ക്കുക. എത്ര തവണ ചെയ്യുുവോ അത്രയും ഗുണപ്രദമാണ്.

 

വെള്ളം

ഇത് രണ്ട് രീതിയിൽ ഉപയോഗിക്കാം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന്  ഉറപ്പുവരുത്തുക. ശുദ്ധമായ ജലം ഉപയോഗിച്ച് നഖം വൃത്തിയാക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തുക.

 

മേൽ സൂചിപ്പിച്ച പൊടികൈകൾ  മാത്രം ഉപയോഗിച്ച് മികച്ച നഖം കൈവരിക്കാനാവില്ല. നിങ്ങളുടെ ദൈനംദിന ആഹാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡ് സമ്പമായ ഭക്ഷണവും വിറ്റമിൻ ഇ അടങ്ങിയ ഭക്ഷണവും ശീലമാക്കുക.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.