സൗന്ദര്യബോധം കാത്തുസൂക്ഷിക്കുന്നവരെപ്പോലും ബാധിക്കുന്ന  ഗൗരവമായ  ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. എല്ലാ പ്രായത്തിൽപ്പെട്ടവരെയും പിടികൂടുന്ന  പ്രശ്‌നമാണിത്. ഒരു നിത്യമായ പ്രശ്‌നപരിഹാരം കണ്ടെത്തുക പ്രയാസമാണ്.  ഫ ലപ്രദമായി ഇത് നിയന്ത്രിക്കുന്നതിന്  പല തരത്തിലുമുള്ള ലളിതമായ വഴികളുണ്ട് .  മുടികൊഴിച്ചിൽ ഒരു പ്രകൃതിദത്തമായ പ്രക്രിയയാണെന്ന്  തിരിച്ചറിയണം .മുടികൊഴിച്ചിൽ തടയാൻ ധാരാളമായി കെമിക്കലുകൾ ഉപയോഗിക്കരുത്. രാസവസ്തുക്കൾ അധികമായി ഉപയോഗിച്ചാൽ അത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വിദഗ്ധർ നിർദേശിക്കുന്നത് പ്രകൃതിദത്ത പരിഹാരങ്ങളാണ്.

 

മുടികൊഴിച്ചിൽ തടയാൻ  ചില പ്രകൃതിദത്ത പോംവഴികൾ

 

കാറ്റാർവാഴ

 

മുടികൊഴിച്ചിന് ഏറ്റവുമധികം നിർദേശിക്കുന്ന  ആയുർവേദ മരുന്നാണ്  കാറ്റാർവാഴ. മുടിയെയും ശിരോചർമ്മത്തെയും കണ്ടീഷൻ ചെയ്യുന്നതിന് പുറമെ അത് താരനെ കളയുകയും ചെയ്യുന്നു .  കാറ്റാർവാഴ ജെൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും പ്രയോഗിക്കണം. ഇത്തരം ഹെയർ കണ്ടീഷനറുകൾ വിപണിയിൽ ലഭ്യമാണ്.

 

വെളിച്ചെണ്ണ

 

വ്യാപകമായി ഉപയോഗിക്കുന്ന  പ്രകൃതിദത്ത ഉൽപന്നമാണ് വെളിച്ചെണ്ണ. മലയാളികൾ അധികവും വെളിച്ചെണ്ണ ഇഷ്ടപ്പെടുന്നു . എല്ലാ കാര്യങ്ങൾക്കും അവർ വെളിച്ചെണ്ണ ഉപയോഗിക്കുന്നു . വെളിച്ചെണ്ണയ്ക്ക് മുടികൊഴിച്ചിൽ തടയാൻ കഴിവുണ്ടെന്ന്  പഠനങ്ങൾ തെളിയിക്കുന്നു . എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിക്കണം. മുടിയിൽ വെള്ളം നനയ്ക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ ഉപയോഗിക്കണം.

 

മത്സ്യം

 

മത്സ്യം ഉപയോഗിക്കുവരിൽ  മുടികൊഴിച്ചിൽ കുറയുന്നതായി പറയുന്നു . മത്സ്യത്തിൽ ഒമേഗ ഫാറ്റി ആസിഡ് എന്ന  അത്ഭുതസിദ്ധിയുള്ള ഘടകമുണ്ട്. അത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യമുള്ള മുടിയ്ക്ക് മത്സ്യം നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.

 

ഉള്ളി

 

മുടികൊഴിച്ചിൽ തടയാനുള്ള പ്രകൃതിദത്ത മരുന്നായി പല വിദഗ്ധരും കാണുന്നത് ഉള്ളിയെയാണ്. എങ്ങിനെയാണ് ഉള്ളി പ്രവർത്തിക്കുതെന്ന്  വ്യക്തമല്ല. ഉള്ളിയുടെ ജ്യൂസ് ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുക. അത് ശിരോചർമ്മത്തിൽ ഉപയോഗിക്കണം. പലർക്കും ഉള്ളിയുടെ മണം അസഹ്യമാണെന്നത് ഒരു പ്രശ്‌നമാണ്.

 

നാരങ്ങ

 

നാരങ്ങ നീര്  മുടികൊഴിച്ചിൽ തടയുമെന്ന്  പുതിയ പഠനം തെളിയിക്കുന്നു . നാരങ്ങയിൽ ധാരാളം വിറ്റമിനുകളും മിനറലുകളും ഉണ്ട്. ആഴ്ചയിൽ മൂന്നോ  നാലോ തവണ നാരങ്ങ നീര് ഉപയോഗിക്കണം.

 

നിങ്ങളുടെ മുടിയുടെ ആരോഗ്യം നിങ്ങൾ തലമുടിയെ എത്രത്തോളം പരിചരിക്കുന്നു  എന്നതിനെ ആശ്രയിച്ചിരിക്കുന്നു . നിരന്തരമായി പരിചരിക്കണമെന്നതാണ് പ്രധാനം. മേൽ സൂചിപ്പിച്ച മാർഗ്ഗങ്ങളെല്ലാം ഫലം കിട്ടാൻ കാലതാമസമുണ്ടാകും . പെട്ടന്ന്  റിസൾട്ട് കിട്ടണമെങ്കിൽ കെമിക്കൽ ഉപയോഗിക്കുകയേ  നിവർത്തിയുള്ളു . പക്ഷെ നിങ്ങൾക്ക്  ദീർഘകാലത്തേക്കുള്ള ഫലമാണ് വേണ്ടതെങ്കിൽ പ്രകൃതിദത്ത മാർഗ്ഗം തന്നെ സ്വീകരിക്കണം .

 

തലമുടിയുടെ പ്രശ്‌നം മനസ്സിലാക്കാൻ അതിന്റെ അടിസ്ഥാനകാരണങ്ങൾ തിരിച്ചറിയണം. ചിലപ്പോൾ കാരണം നിസ്സാരമായിരിക്കും . ചിലപ്പോൾ സങ്കീർണ്ണമായിരിക്കും. നിങ്ങളുടെ മുടികൊഴിച്ചിൽ സ്വാഭാവികമായ ഒന്നല്ലെങ്കിൽ തീർച്ചയായും ഡോക്ടർമാരെ കാണാൻ മടിക്കരുത്.

 

 

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.