2019 ലെ മണപ്പുറം മിസ് സൗത്ത് ഇന്ത്യ കിരീടം കേരളത്തിന്റെ നികിത തോമസ് കരസ്ഥമാക്കി. കേരളത്തിന്റെ നികിത തോമസ് കരസ്ഥമാക്കി. തരിണി കലിംഗരായ(തമിഴ്‌നാട്‌) ഫസ്റ്റ് റണ്ണറപ്പും – ദീപ തോമസ് (കേരളം)     സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തിയ  പതിനേഴാമത് മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവർ ജേതാക്കളായത്. പെഗാസസിന്റെയും റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ ടെക്സ് സിറ്റിയുടെയും   സംയുക്തസംരംഭത്തിൽ സംഘടിപ്പിച്ച മിസ്സ് സൗത്ത് ഇന്ത്യ 2019  ന്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ് . ഡിക്യു വാച്ചസ് , സാജ് എർത്ത് റിസോർട്ട്, യുട്ടി വേൾഡ് . ഇൻ,  ജോസ്കോ ജൂവലേഴ്‌സ് എന്നിവരാണ് പവേർഡ് ബൈ പാർട്‌ണേഴ്‌സ്.

മിസ്സ് സൗത്ത് ഇന്ത്യ വിജയിക്ക് മുൻജേതാവ് ലക്ഷ്മി മേനോനും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡി & സി.ഇ.ഒ  വി.പി നന്ദകുമാറും കിരീടം അണിയിച്ചു ഫെബ്രുവരി 3 ന് കോയമ്പത്തൂർ ലേ  മെറിഡിയൻ ഹോട്ടലിൽ  നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ  അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 24  സുന്ദരിമാരാണ് മാറ്റുരച്ചത്.

സബ് ടൈറ്റിൽ വിജയികൾ

മിസ്സ് തമിഴ്നാട്                         – തരിണി കലിംഗരായ

മിസ്സ് ക്വീൻ ആന്ധ്ര                   –  നന്ദിത കവട്ടി

മിസ്സ് ക്വീൻ കേരള                   –  കൊഞ്ചിത ജോൺ

മിസ്സ് ക്വീൻ തെലുങ്കാന            – ദീപിക വഡാണി

മിസ്സ് ക്വീൻ കർണ്ണാടക             – രശ്മി മാധുരി

മിസ്സ് ബ്യൂട്ടിഫുൾ ഹെയർ          – അഖില നാരായണൻ  (തമിഴ്‌നാട്),

മിസ്സ് ബ്യൂട്ടിഫുൾ സ്മൈൽ          – ദീപ തോമസ് (കേരളം)

മിസ്സ് ബ്യൂട്ടിഫുൾ സ്‌കിൻ        –  തരിണി  കലിംഗരായ(തമിഴ്‌നാട്‌)

മിസ്സ്  ബ്യൂട്ടിഫുൾ ഫേസ്           – ഷാർലറ്റ് റിയ ( തമിഴ്നാട് )

മിസ്സ്  ബ്യൂട്ടിഫുൾ ഐസ്            – രശ്മി മാധുരി (കർണ്ണാടക),

മിസ്സ് കൺജീനിയാലിറ്റി             – ലൈല അബുവാനി (തെലുങ്കാന )

മിസ്സ് പേഴ്സണാലിറ്റി             –  ദീപിക വഡാണി (തെലുങ്കാന )

മിസ്സ് ക്യാറ്റ് വോക്‌                – കൊഞ്ചിത ജോൺ (കേരളം)

മിസ്സ് പെർഫെക്റ്റ് ടെൻ            – നികിത തോമസ് (കേരളം)

മിസ്സ് ടാലന്റ്                   –  നിരഞ്ജന  (കേരളം)

മിസ്സ് ഫോട്ടോജനിക്               – ദീപ തോമസ് (കേരളം)

മിസ്സ് വ്യൂവേഴ്സ് ചോയ്സ്   – അശ്വിനി (ആന്ധ്രാ)

മിസ്സ് സോഷ്യൽ മീഡിയ       –  ജിസ്‌മി (കേരളം)

മിസ്സ് ഫിറ്റ്‌നസ്                   – ശിവാനി (തമിഴ്‌നാട്‌)

മിസ്സ് ഹ്യുമേനസ്          – അഖില നാരായണൻ  (തമിഴ്‌നാട്),

ഡിസൈനർ സാരി, റെഡ് കോക്ക്ടെയിൽ, ബ്ലാക്ക് ഗൗൺ   എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത്.

ഉമാ കാമേഷ് ( സിനിമാ, സീരിയൽ  താരം ), അലീസിയ(മോഡൽ), കുര്യച്ചൻ(റോട്ടറി ക്ലബ് ) ,തോഷ്മ ബിജു (മാനേജിങ് എഡിറ്റർ കന്യക), സിദ്ധാന്ദ്(മോഡൽ ,സിനിമാതാരം )എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. പ്രമുഖർ  അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

അമിതശരീരപ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് ഇല്ലാതെ അന്താരാഷ്ട്രമത്സരങ്ങൾവരെ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരു കമ്പനിയാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് .

മിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും. ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപയും നല്‍കിയത് മണപ്പുറം ഫിനാൻസാണ്. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണ്ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

അഖില  (തമിഴ്‌നാട്), അമിക്ഷ (തെലുങ്കാന), അശ്വിനി (ആന്ധ്രാ), ഭാവന (തെലുങ്കാന) ദീപ തോമസ് (കേരളം) ,ദീപിക (തെലുങ്കാന) ,ഹർഷദ (തെലുങ്കാന) ,ജിസ്‌മി (കേരളം) ,കൊഞ്ചിത (കേരളം) ലൈല (തെലുങ്കാന) ,മീര (കേരളം) ,നന്ദിത (ആന്ധ്രാ),നികേത (കർണ്ണാടക) ,നിഖിത (കേരളം) നിരഞ്ജന (കേരളം) ,പ്രഗതി (തമിഴ്‌നാട്) ,പ്രിയങ്ക (കർണ്ണാടക),രശ്‌മി (കർണ്ണാടക),ഷാർലെറ്റ്(തമിഴ്‌നാട്) ശിവാനി (തമിഴ്‌നാട്‌) ,സിനി (കർണ്ണാടക),തരിണി (തമിഴ്‌നാട്‌),വാലെന്റിന (കർണ്ണാടക),വിനയ (തമിഴ്‌നാട്‌) എന്നിവരാണ് മിസ്സ് സൗത്ത് ഇന്ത്യ  2019 മത്സരവേദിയിൽ മാറ്റുരച്ചത്.

Leave a Reply

Your email address will not be published.