ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്‍ വഴി പണം സ്വീകരിക്കാന്‍ സൗകര്യമൊരുക്കികൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. പണം ആവശ്യമുള്ളവർ പോസ്‌റ്റോഫീസിൽ വിവരം അറിയിച്ചാൽ പോസ്റ്റുമാൻ പണവുമായി വീട്ടിലെത്തും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നാണ് സർക്കാർ പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ പോസ്റ്റ്മാസ്റ്റര്‍ ജനറലിൻ്റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറത്തിറക്കിയത്. അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അത് എടുക്കാനായി ബാങ്കില്‍ പോകേണ്ടതില്ല. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിങ്ങൾക്ക് പണം ആവശ്യമുള്ള വിവരം അവിടുത്തെ പോസ്റ്റുമാനെ അറിയിക്കണം. പോസ്റ്റുമാൻ നിങ്ങളുടെ വീട്ടിലെത്തി പണം കൈമാറും, എന്നാൽ ഈ സൗകര്യം ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

നിങ്ങൾക്ക് നൽകുന്ന തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പോസ്റ്റൽ അക്കൗണ്ടിലേക്ക് മാറുകയും ചെയ്യും. ബാങ്കുകളിലെയും, എടിഎമ്മുകളിലെയും തിരക്ക് കുറയ്ക്കാനാണ് ഇങ്ങനൊരു സംവിധാനം നടത്താൻ സർക്കാർ തീരുമാനിച്ചത്.

മാത്രമല്ല അടുത്താഴ്‌ച്ച മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബാങ്കുകൾ ഇനിമുതൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാകും പ്രവർത്തിക്കുക.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.