അതിർത്തി വിഷയത്തിൽ കർണ്ണാടകയ്ക്ക് തിരിച്ചടി, അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. സ്റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം അംഗീകരിച്ചില്ല, കേരള ഹൈക്കോടതിയുടെ വിധി അങ്ങനെ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടേണ്ടി വരുമെന്ന് കോടതി അറിയിച്ചു. അതേസമയം. ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല. കാസർകോട്ട് നിന്നും അടിയന്തര ആവശ്യങ്ങൾക്കായി പോകുന്നവർക്ക് അവിടേയ്ക്ക് പോകാനുള്ള നടപടിക്രമങ്ങൾ ഒരുക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.

കേസ് വരുന്ന ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. പ്രശ്‌നപരിഹാരത്തിനായി പ്രത്യേക സമിതി വേണമെന്ന് കോടതി അറിയിച്ചു. എന്നാൽ ഏതൊക്കെ രോഗികളെ കടത്തിവിടണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനായി മാർഗനിർദേശം തയ്യാറാക്കാൻ കോടതി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ തയ്യാറാക്കുന്ന മാർഗനിർദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും ചൊവ്വാഴ്ച്ച ഈ കേസിൻ്റെ അന്തിമ വിധി പുറപ്പെടുവിക്കുക.

രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ല. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോവിഡ്​ പടര്‍ന്നുപിടിക്കുന്ന മേഖലയായതിനാല്‍ കര്‍ണാടകയിലേക്കും കാസര്‍കോട്​ നിന്ന്​ രോഗം പകരുമെന്നായിരുന്നു​ കര്‍ണാടയുടെ വാദം. അതിനാല്‍ കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും കര്‍ണാടക പറഞ്ഞു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.