സംസ്ഥാനത്ത് എല്ലായിടങ്ങളിലും കനത്ത മഴ തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാ​ഗത്ത് റെയില്‍വെ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. അതിനാൽ എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

ചില ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നും, ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകിയോടുകയുള്ളുവെന്നും അധികൃതർ അറിയിച്ചു. 16127 ഗുരുവായൂര്‍ – എക്സ്പ്രസ് എറണാകുളം ജം​ഗ്ഷനിലും,12076 ജനശതാപ്തി ആലപ്പുഴയിലും താല്‍ക്കാലികമായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

ഇതിനുപുറമെ 12678 ബംഗളൂരു ഇന്റര്‍സിറ്റി എറണാകുളം ജം​ഗ്ഷനില്‍ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. കൂടാതെ 12617 മംഗള എക്സ്പ്രസിൻ്റെ സമയവും 1മണിയിലേക്ക് മാറ്റി.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.