മഴക്കാലം വന്നതോടെ എല്ലാവർക്കും ആശങ്കയാണ് മഴക്കാല രോഗങ്ങളെക്കുറിച്ച്. എന്നാൽ ഈ കാലാവസ്ഥക്ക് ഏറ്റവും സഹായമായതും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനുമുതകുന്നതുമായ ഒരു നാടൻ ഒറ്റമൂലിയാകട്ടെ ഇന്നത്തെ പാചകത്തിൽ.

 

ആവശ്യമുള്ള സാധനങ്ങൾ

മാതള നാരങ്ങ കുരു അടർത്തിയെടുത്തത് – ഒരെണ്ണത്തിന്റേത്
ഇഞ്ചി – ഒരു ചെറിയ കഷണം
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – ഒരെണ്ണം

 

തയ്യാറാക്കുന്ന വിധം

മാതളനാരങ്ങ, ഇഞ്ചി, കറുവാപ്പട്ട, ഗ്രാമ്പൂ ഇവ മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. അരിപ്പയിൽ അരിച്ചതിനുശേഷം ഗ്ലാസ്സിലേക്ക് ഒഴിച്ച് ആവശ്യമെങ്കിൽ മാത്രം അൽപ്പം പഞ്ചസാരയും ചേർത്ത് കുടിക്കാം.

 

Note: വയറിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും വിശപ്പില്ലായ്മ, ഛർദ്ദി , മനംപിരട്ടൽ , വയറിളക്കം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.