ചേരുവകൾ

ഉഴുന്ന് – 1 കപ്പ്

പഞ്ചസാര -1 കപ്പ്

നെയ്യ് -5 ടേബിൾ സ്പൂൺ

ജിലേബി കളർ-4 തുള്ളി

എണ്ണ – വറുക്കാൻ പാകത്തിനു

റോസ് എസ്സൻസ്സ്       – മൂന്ന് തുള്ളി

 

തയ്യാറാക്കുന്ന വിധം

ഉഴുന്ന് 3 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് അരച്ച് എടുക്കുക. അരച്ച ഉഴുന്നിലേക്ക്  ജിലേബി കളർ ചേർത്ത് നന്നായി ഇളക്കി  വക്കുക. പഞ്ചസാര 1/2 കപ്പ് വെള്ളം ചേർത്ത് ചൂടാക്കി പാനി ആക്കുക.  നൂൽ പരുവം ആകണം. നെയ്യ് കൂടി പാനിയിലെക്ക് ചേർത്ത് ഇളക്കാം.

അതിനുശേഷം റോസ് എസ്സൻസ്സ്ക്കൂടി ഇതിലേക്ക് ചേർക്കുക. പാനിൽ വറുത്തെടുക്കാൻ പാകത്തിനു എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു കട്ടിയുള്ള പ്ലാസ്റ്റിക് കൂട് എടുക്കുക. ഞെക്കുമ്പോൾ പൊട്ടാത്തത് ആവണം,അത് വൃത്തിയാക്കി ഒരു ചെറിയ തുളയിട്ട് എടുക്കുക.

ഇതിൽ  കുറെശ്ശെ മാവു നിറച്ച് ചൂടായ എണ്ണയിലേക്ക് ജിലേബിയുടെ ആകൃതിയിൽ ഒഴിച്ച് വറുത്ത് കോരി നേരെ തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനിയിലേക്ക് ഇടുക. 1 മിനിറ്റിന്  ശേഷം പാനിയിൽ നിന്നും പുറത്ത് എടുത്ത് ഉപയോഗിക്കാം .

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.