മുരിങ്ങാക്കായ ഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇവ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, ചില രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഉപയോഗിക്കാം. വൈറ്റമിന്‍ സി, അയേണ്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.നമുക്ക് മുരിങ്ങക്ക കൊണ്ടുള്ള ഒരു നാടൻ വിഭവമായാലോ?
ആവശ്യമുള്ള സാധനങ്ങൾ
പുളി – ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ
മുരിങ്ങക്ക – ഒരെണ്ണം (മൂന്ന് ആക്കി മുറിച്ചെടുത്തത്
മഞ്ഞൾപൊടി – 1/4 ടീസ്പൂണ്‍
രസംപൊടി – രണ്ട് ടീസ്പൂൺ
വെളുത്തുള്ളി – രണ്ടല്ലി
പഞ്ചസാര – ഒരു നുള്ള്
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
വറ്റൽ മുളക് – 1 മുതൽ 2 എണ്ണം
കായം – 1/4 ടീസ്പൂണ്‍
കുരുമുളക്പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുളി 1 കപ്പ് വെള്ളത്തിൽ കുതിർത്തു വെച്ച് പിഴിഞ്ഞത് ഒരു പാത്രത്തിലേക്ക് മാറ്റി 2 കപ്പ് വെള്ളവും ഉപ്പും മുരിങ്ങക്കായ അരിഞ്ഞതും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, രസംപൊടി കുരുമുളക്പൊടി, വെളുത്തുള്ളി ചതച്ചത് എന്നിവയും ചേർക്കുക. നല്ലവണം തിളച്ചുകഴിയുമ്പോൾ കായപ്പൊടിയും പഞ്ചസാരയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങിവയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും താളിച്ച് രസത്തിലേക്ക് ചേർക്കുക. രുചികരമായ മുരിങ്ങക്ക രസം തയ്യാർ.
Photo Courtesy : Google/ images are subject to copyright
Leave a Reply