മധുര പലഹാരം എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലോ?…..ഇന്ന് നമുക്ക് എളുപ്പത്തിൽ…അതികം സമയം ചിലവഴിക്കാതെ തയ്യാറാക്കാവുന്ന ഒരു വിഭവമായാലോ?…..

ചേരുവകൾ:

നെയ്യ്                    – 4 ടേബിൾ സ്പൂൺ

റവ                       – 2 കപ്പ്

പഞ്ചസാര            – 1 1/2 കപ്പ്

പാൽ           – 1/2 കപ്പ്

ഏലയ്ക്കാപ്പൊടി –  ഒരു നുള്ള്

കശുവണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി   – 3 ടേബിൾ സ്പൂൺ

 

 

തയാറാക്കുന്ന വിധം:

 

ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ  നെയ്യ് ഒഴിച്ച് റവ വറുത്തെടുക്കുക. പഞ്ചസാര മിക്സിയിൽ നന്നായി പൊടിച്ചെടുത്ത്  ഇതിലേക്ക് വറുത്ത റവ കൂടി ചേർത്ത് വീണ്ടും നന്നായി പൊടിച്ചെടുക്കുക.

കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു കോരുക.  ഒരു പാത്രത്തിലേക്ക് ഈ പൊടി ഇട്ട് വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, ഏലയ്ക്കാപ്പൊടിയും ബാക്കി നെയ്യും ചേർത്ത് നന്നായി കുഴയ്ക്കുക. കുറേശ്ശെ പാലും ചേർത്ത് കൊടുക്കാം.

ഇനി ഇതിനെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. സ്വാദിഷ്ടമായ റവ ലഡ്ഡു തയ്യാർ.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.