ആവശ്യമുള്ള സാധനങ്ങൾ :

ഏത്തപ്പഴം – 5 (അതികം പഴുക്കാത്തത് )
പഞ്ചസാര – 4 ടേബിൾസ്പൂൺ
തേങ്ങ – 1 കപ്പ് (ചിരകിയത് )
അണ്ടിപ്പരിപ്പ് – 100 ഗ്രാം
കിസ്‌മിസ്‌ – 100 ഗ്രാം
ഏലക്കാപ്പൊടി – ഒരു ടീസ്‌പൂൺ
നെയ്യ് – 3 ടേബിൾസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

 

 

ഉണ്ടാക്കുന്ന വിധം :

ഏത്തപ്പഴം തൊലികളയാതെ പുഴുങ്ങുക. പുഴുങ്ങിയ ശേഷം തൊലികളഞ്ഞു നന്നായി ഉടച്ചെടുക്കുക. അത് മാറ്റി വയ്ക്കുക .

ഫ്രയിങ് പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ടു വറുത്തുകോരുക. അതേ നെയ്യിലേക്ക് ചിരകി വച്ച തേങ്ങയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

അടുപ്പിൽ നിന്നും മാറ്റിയ ശേഷം അതിലേക്ക് വറുത്തു വച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഏത്തപ്പഴം ഉടച്ചത് കയ്യിൽ നെയ്യ് പുരട്ടിയ ശേഷം ഉരുളയാക്കി, ആ ഉരുള നന്നായി പരത്തി അതിൽ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് കുറച്ചെടുത്തു നടുവിൽ വച്ച് ഉന്നക്കയുടെ ആകൃതിയിൽ ഉരുട്ടുക.

എല്ലാം ഉരുട്ടിയ ശേഷം എണ്ണയിലിട്ട് വറുത്തു കോരുക. രുചികരമായ ഉന്നക്ക തയ്യാർ. ഇത് ചൂടോടെയോ അല്ലാതെയോ വിളമ്പാം.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.