ബാഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാൻ്റെ രഹസ്യസേനാവിഭാഗം തലവന്‍ കൊല്ലപ്പെട്ടു. എട്ടുപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാന്‍ റെവലൂഷണി ഗാര്‍ഡ് കമാന്‍ഡര്‍ ഖ്വാസിം സുലൈമാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കൂടാതെ ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. ഇവരുള്‍പ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാവിലെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. ഇത് അമേരിക്ക – ഇറാന്‍ – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവാൻ സാധ്യതയുണ്ട്.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.