റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന കരുത്തനായ സ്‌പോര്‍ട്ടി ബൈക്ക് സ്‌ക്രാംബ്ലര്‍ 500 അടുത്ത മാര്‍ച്ചില്‍ നിരത്തിലെത്തിക്കാനൊരുങ്ങുന്നു.എന്‍ഫീല്‍ഡിന്റെ പതിവ് ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ 500 ന്റെ ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഓഫ് റോഡ് ബൈക്കുകളുടെ ഭാവവും സ്‌പോര്‍ട്ടി ഭാവവും കോര്‍ത്തിണക്കിയാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.ടെയില്‍ ലൈറ്റും ഇൻഡിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയഇൻറ്റർസെപ്റ്ററിലേതിന് സമാനമാണ്. ഈ പറഞ്ഞവയാണ് ക്ലാസിക് 500 സ്‌ക്രാംബ്ലറിനെ വ്യത്യസ്തമാക്കുന്നത്.

499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിലും പ്രവര്‍ത്തിക്കുന്നത്. ഇത് 27.6 എച്ച്‌പി കരുത്തും 41.3 എന്‍എം ടോര്‍ക്കുമേകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസുമായിരിക്കും ക്ലാസിക് 500 സ്‌ക്രാംബ്ലറിന് സുരക്ഷ ഒരുക്കുന്നത്

Leave a Reply

Your email address will not be published.