പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ
‘ദി ഓർഡർ ഓഫ് സെൻറ് ആൻഡ്രൂ ദി അപ്പോസിൽ ദി ഫസ്റ്റ്’ പുരസ്‌കാരത്തിനർഹനായി. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടിക്കാണ് പുരസ്കാരം. റഷ്യന്‍ പ്രസിഡന്റ് ഒപ്പുവച്ച പുരസ്കാരമാണിത്.

തിരഞ്ഞെടുപ്പ് സമയത്ത് രണ്ടാം തവണയാണ് പരമോന്നത പുരസ്കാരം മോദിയെ തേടിയെത്തുന്നത്. നേരത്തെ യു.എ.ഇയും പ്രധാനമന്ത്രിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ നല്‍കിയിരുന്നു. യു.എ.ഇയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തേടി റഷ്യയുടെ പരമോന്നത ബഹുമതിയെത്തിയത്.

റഷ്യയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തിന് ലഭിക്കുന്ന ഏഴാമത് രാജ്യാന്തര പുരസ്കാരമാണിത്.

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.