കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ്.മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മണികുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ മുൻ ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്ന പി. സദാശിവവും ഭാര്യ സരസ്വതി സദാശിവവും എത്തിയിരുന്നു. സത്യപ്രതിജ്ഞാവേദിയില്‍ വച്ച് മണികുമാര്‍ പി. സദാശിവത്തിന്റെ കാല്‍തൊട്ടുവന്ദിച്ചു.

സത്യപ്രതിജ്ഞയ്ക്കുശേഷം മണികുമാറിനെ അഭിനന്ദിക്കാൻ പൂച്ചെണ്ടുമായി വേദിയിലെത്തിയപ്പോഴാണ് മണികുമാർ അദ്ദേഹത്തിന്റെ കാൽതൊട്ടു വന്ദിച്ചത്. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് എസ് മണികുമാര്‍ ചുമതലയേറ്റത്. ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായി പോയ ഒഴിവിലാണ് മണി കുമാര്‍ ചുമതലയേല്‍ക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. കൂടാതെ ചടങ്ങിൽ മ​​​ന്ത്രി​​​മാ​​​രാ​​​യ എ. ​​​കെ. ബാ​​​ല​​​ന്‍, ഡോ. ​​​ടി. എം. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, എം. ​​​എം. മ​​​ണി, ചീ​​​ഫ് വി​​​പ്പ് കെ. ​​​രാ​​​ജ​​​ന്‍, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ സി.​​​പി. സു​​​ധാ​​​ക​​​ര​​​പ്ര​​​സാ​​​ദ്, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, ഗ​​​വ​​​ര്‍​​​ണ​​​റു​​​ടെ പ​​​ത്നി രേ​​​ഷ്മ ആ​​​രി​​​ഫ്, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ത്നി ക​​​മ​​​ല, ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സു​​​മാ​​​ര്‍, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എന്നിവർ പങ്കെടുത്തു.

ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ പി​​​താ​​​വ് ജ​​​സ്റ്റീ​​​സ് സ്വാ​​​മി​​​ദു​​​രൈ, ഭാ​​​ര്യ ബേ​​​ല രാ​​​ജ​​​കു​​​മാ​​​രി, മ​​​ക്ക​​​ളാ​​​യ സാ​​​ഹി​​​ത്യ, സ​​​ത്യ​​​ദേ​​​വ് എ​​​ന്നി​​​വ​​​രും സത്യപ്രതിജ്ഞാ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.