ചെലവ് ചുരുക്കലിൻെറ ഭാഗമായി കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യയിലെ 1000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചൈനീസ് കമ്പനികളോട് മത്സരിക്കാനാണ് ചിലവുചുരുക്കൽ. ചൈനീസ് കമ്പനികളോട് മത്സരിക്കുന്നതിന്റെഭാഗമായി സാംസങ് സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ വില കുറച്ചിരുന്നു.
ഇത് കമ്പനിയുടെ സാമ്പത്തികത്തെ ബാധിച്ചതുകൊണ്ടാണ് ചിലവുചുരുക്കൽ നടപടി. സ്മാര്‍ട്ട് ഫോണിന്റെയും ടെലിവിഷന്റെയും ഓണ്‍ലൈന്‍ വില്പനയില് കമ്പനി പുറകോട്ടുപോയതാണ് പ്രധാനകാരണം.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ടെലിവിഷന്റെയും സ്മാര്‍ട്ട് ഫോണിന്റെയും വിലയില്‍ 40 ശതമാനംവരെ വിലയില്‍ കുറവുണ്ടായി. ഇത് തിരിച്ചുപിടിക്കുന്നതിനാണ് നടപടി.
ഇന്ത്യയില്‍ സാംസങിന് 20,000ഓളം ജീവനക്കാരുണ്ട് ഇതില്‍ നിന്നും 1000 പേരെയാണ് കുറയ്ക്കുന്നത്. 1000 പേരെ കുറയ്ക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് കമ്പനി വിലയിരുത്തൽ.
Photo Courtesy : Google/ images are subject to copyright
Leave a Reply